Contacts
Info
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചുചേച്ചി എത്തിക്കഴിഞ്ഞു...
Malayalam bed time stories for kids
Malayalam bed time stories for kids
Episodes & Posts
Episodes
Posts
5 DEC 2025 · പാലാഴി കാട്ടിൽ വജ്രൻ കുറുക്കൻ, ഡിക്കു കരടി എന്നീ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നും രാവിലെ ഇവർ രണ്ടുപേരും ചുറ്റാനിറങ്ങും. വജ്രൻ കുറുക്കൻ വിശപ്പകറ്റാൻ ഏതെങ്കിലും മൃഗങ്ങളുണ്ടോയെന്ന് ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക് നോക്കും. ഡിക്കു കരടിയാണെങ്കിൽ തേൻ കൂട് തേടി മുകളിൽ മരച്ചില്ലയിലേക്കും നോക്കും. ഒരു ദിവസം ഇവർ നടക്കാനിറങ്ങിയപ്പോൾ ഉഗ്രനൊരു പൂവൻകോഴിയെ കണ്ടു. അതോടെ വജ്രൻ കുറുക്കൻ പൂവൻകോഴിക്ക് നേരെ ചാടിവീണു. അതോടെ പേടിച്ചുപോയ പൂവൻകോഴി അടുത്തുള്ള മാവിൻകൊമ്പിലേക്ക് പറന്നുകയറി. അപ്പോൾ ഡിക്കു കരടി ഒറ്റചാട്ടത്തിന് മരത്തിൽ കയറി പൂവൻകോഴിയെ കൈക്കലാക്കി. കേൾക്കാം കുട്ടിക്കഥകൾ. കഥ:രമേശ് ചന്ദ്രവർമ്മ ആർ. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
2 DEC 2025 · വീടിൻ്റെ ഉമ്മറത്തെ നിവർത്തി വെച്ചിരിക്കുകയായിരുന്നു അമ്മിണിക്കുട്ടിയുടെ പുള്ളിക്കുട. കുടയുടെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികൾ ഒന്നൊന്നായി താഴേക്ക് വീണുകൊണ്ടിരുന്നു. അതുവഴി വരി വരിയായി വീട്ടിലേക്ക് പോകുവായിരുന്ന ചോണനുറുമ്പിൻ്റെയും കൂട്ടുകാരുടെയും ദേഹത്തേക്ക് വെള്ളം തെറിച്ചു. അവർ നനയാൻ തുടങ്ങിയപ്പോ ചോണനുറുമ്പ് പുള്ളിക്കുടയോട് പറഞ്ഞു.’പുള്ളിക്കുടയൻ ചങ്ങാതി തെല്ലിട നീങ്ങിയിരിക്കാമോ കാറ്റെങ്ങാനും വന്നെങ്കിൽ സൂക്ഷിച്ചീടുക പാറാതെ’.കേൾക്കാം കുട്ടിക്കഥകൾ. കഥ:രമേശ് ചന്ദ്രവർമ്മ ആർ. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
24 NOV 2025 · ഒരിക്കലൊരു പൂന്തോട്ടത്തില്‍ ഒരു പൂവ് വിരിഞ്ഞു. പൂവിന്റെ പേരെന്താണെന്നറിയില്ല. പക്ഷേ നല്ല സുന്ദരിപ്പൂവായിരുന്നു അത്. അത്രയും അഴകുള്ള പൂവ് ആ പൂന്തോട്ടത്തില്‍ വേറെയില്ലായിരുന്നു. അതുകൊണ്ടു തന്നെ ആ പേരില്ലാ പൂവ് ഒരു അഹങ്കാരിയായി തീര്‍ന്നു. കേള്‍ക്കാം മിന്നാമിന്നികഥകള്‍. കഥ: കെ.എ.മജീദ്. ഹോസ്റ്റ്: ആര്.ജെ. അച്ചു. സൗണ്ട് മിക്സിങ്ങ്: സുന്ദര്‍.എസ്. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
21 NOV 2025 · ഒരു പട്ടണത്തില്‍ സുന്ദരി എന്നുപേരുള്ള ഒരു ഓട്ടോറിക്ഷയും മണിക്കുട്ടന് എന്നുപേരായ ഒരു ജീപ്പുമുണ്ടായിരുന്നു. സുന്ദരി ഓട്ടോ വളരെ സാവധാനം കുടു കുടാ എന്നു ശബ്ദം കേള്‍പ്പിച്ചുകൊണ്ട് റോഡിന്റെ വശത്തുകൂടെ മെല്ലെ പോവുകയാണ് പതിവ്. എന്നാല്‍ മണിക്കുട്ടന് ജീപ്പാണെങ്കിലോ ഡര് ജര് എന്ന് ശബ്ദം കേള്‍പ്പിച്ചും പൊടിപറത്തിയും ചീറിപ്പായും!!! രമേശ്ചന്ദ്രവര്മ ആര് എഴുതിയ കഥ.
ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
17 NOV 2025 · മഹാ പിടിവാശിക്കാരിയും അഹങ്കാരിയുമായിരുന്നു ചിന്നുത്തത്ത. അതുകൊണ്ടുതന്നെ അവൾക്ക് കൂട്ടുകാരേ ഇല്ലായിരുന്നു. ഒരു ദിവസം തീറ്റ തേടാനായി ചിന്നുത്തത്ത കൂടുവിട്ടിറങ്ങി. അവൾ പറന്നു പറന്ന് മനോഹരമായിട്ടുള്ള ഒരു കാട്ടിൽ എത്തി. ‘ഹായ് എന്തു ഭംഗിയുള്ള കാട് നിറയ പൂക്കളും ഇഷ്ടംപോലെ കായ്കനികളും അയ്യടാ’ ചിന്നുതത്ത അത്ഭുതപ്പെട്ടു. പെട്ടെന്ന് ആ വഴി ഒരു കുഞ്ഞു തേനീച്ച പാറിവന്നു എന്നിട്ട് പറഞ്ഞു. തത്തേ തത്തേകുഞ്ഞേ എന്തിനു വന്നു കാട്ടിൽ നീ വേഗം പോകൂ വേഗം പോകൂ പോയില്ലെങ്കിൽ ആപത്ത്. ഇതും പറഞ്ഞ് കുഞ്ഞു തേനീച്ച പാറിപ്പോയി. കഥ: നിരൂപ. സൗണ്ട് മിക്സിങ്: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
15 NOV 2025 · ചിക്കുവെന്നും മിക്കുവെന്നും പേരുള്ള രണ്ട് മുയല്‍ക്കുട്ടന്മാര്‍ ഓടിക്കളിക്കുകയായിരുന്നു. കളിക്കിടയില്‍ ചിക്കു ഒരു മുള്‍പ്പടര്‍പ്പിലേക്ക് വീണു. രക്ഷിക്കാനോടിയെത്തിയ മിക്കുവും വീണുപോയി. രണ്ട് പേരും അമ്മയെ വിളിച്ച് കരയാന്‍ തുടങ്ങി. ഗീത പി.എ.കല്ലട എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
10 NOV 2025 · കുട്ടിക്കുറുക്കന് വീരുവും കരടിക്കുട്ടന് കീരുവും അയല്‍ക്കാരാണ്. അവര്‍ ചങ്ങാതിമാരുമാണ്. ആനമണ്ടച്ചാരായ കീരുക്കരടി പറയുന്നതുകേട്ടാണ് കുട്ടിക്കുറുക്കന്റെ നടപ്പ്. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അനന്യലക്ഷ്മി
7 NOV 2025 · അപ്പുണ്ണിയുടെയും അനുജത്തി അമ്മിണിയുടെയും വീട്ടിലെ അടുക്ക ളത്തോട്ടത്തിൽ ഒരു മത്തൻവള്ളിയും പടവലവള്ളിയുമുണ്ടായിരുന്നു. മത്തൻവള്ളിയിൽ ഉരുണ്ട്, ഓറഞ്ച് നിറത്തിലുള്ള നല്ല മത്തങ്ങയുണ്ടായി. തൊട്ടടുത്തുതന്നെ നിന്നിരുന്ന പടവലവള്ളിയിലാവട്ടെ നീണ്ടുതുടുത്ത് മിനുത്ത ഒരു പടവലങ്ങയുമുണ്ടായി. അപ്പുണ്ണിയും അമ്മിണിയുംകൂടി മത്തനും പടവലത്തിനും വെള്ളമൊഴിച്ചു; വളമിട്ടുവളർത്തി. രമേശ് ചന്ദ്രവര്‍മ്മ ആര്. എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
3 NOV 2025 · ഒരു പാവത്താനായിരുന്നു ചുണ്ടന് മരംകൊത്തി. ഒരു തെങ്ങിന്റെ തടിയില്‍ ചുണ്ടന് തന്റെ കൂര്‍ത്ത ശക്തിയുള്ള കൊക്കുകൊണ്ടു ടക് ടക് എന്ന് കൊത്തിക്കൊത്തി നല്ല ഒരു പൊത്തുണ്ടാക്കി. ആ പൊത്തിലായിരുന്നു അവന് കഴിഞ്ഞിരുന്നത്. രമേശ് ചന്ദ്രവര്‍മ്മ ആര്. എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
31 OCT 2025 · അമ്പാട്ടുവീട്ടിലെ ചെമ്പകക്കുട്ടിക്ക് അക്ഷരങ്ങളോട് വലിയ പ്രിയമായിരുന്നു. അവളുടെ മനുവേട്ടനും മന്ദാരച്ചേച്ചിയും പഠിക്കാനിരിക്കുമ്പോള്‍ ചെമ്പകക്കുട്ടി അവര്‍ക്കരികില്‍ ചെന്ന് കൗതുകത്തോടെ നോക്കിയിരിക്കും. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചുചേച്ചി എത്തിക്കഴിഞ്ഞു...
Malayalam bed time stories for kids
Malayalam bed time stories for kids
Information
| Author | Mathrubhumi |
| Organization | Mathrubhumi |
| Categories | Kids & Family |
| Website | - |
| webadmin@mpp.co.in |
Copyright 2025 - Spreaker Inc. an iHeartMedia Company