Contacts
Info
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു...
Malayalam bed time stories for kids
Malayalam bed time stories for kids
Episodes & Posts
Episodes
Posts
14 AUG 2026 · മേരി അമ്മൂമ്മയുടെ വീടിൻറെ തട്ടിൻ പുറത്താണ് അമ്മ പൂച്ചയുടെയും മക്കളുടെയും താമസം. അമ്മ പൂച്ചയ്ക്ക് മൂന്ന് മക്കളാണ് . മൂന്ന് മിടുമിടുക്കൻ പൂച്ചക്കുട്ടന്മാർ. ഒന്നാമന് മഞ്ഞനിറം. രണ്ടാമന് കറുപ്പ് നിറം. മൂന്നാമനാകട്ടെ വെള്ള നിറവും.
ഒരു ദിവസം മൂന്ന് പൂച്ചക്കുട്ടന്മാരും പമ്മി പതുങ്ങി മേരി അമ്മുമ്മയുടെ അടുക്കളയിൽ കയറി. മൂന്ന് പൂച്ചക്കുട്ടന്മാർ പമ്മി പമ്മി ചെന്നു. തട്ടിൽ നിന്നിറങ്ങി കട്ട് തിന്നാൻ ചെന്നു. അവർ ഓടിയും ചാടിയും തലകുത്തി മറഞ്ഞും കളി തുടങ്ങി. അതിനിടെ ഒന്നാമൻ മഞ്ഞപ്പൂച്ച അമ്മൂമ്മയുടെ അരിപ്പൊടി പാത്രത്തിൽ ഉരുണ്ടുവീണു. അത് കണ്ട് തല തല്ലിച്ചിരിച്ച കറുമ്പൻ പൂച്ച മഞ്ഞപ്പൊടി പാത്രം ഉരുട്ടി ഇട്ടു. അടപ്പ് തുറന്ന് മഞ്ഞൾ പൊടി കറുമ്പൻ പൂച്ചയുടെ മേൽ ആകെ വീണു. കൂടുതൽ കെളല്ലാം മിന്നാമിന്നിക്കഥകൾ
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
10 AUG 2026 · മധുരം മധുരം കൽക്കണ്ടം | മിന്നാമിന്നിക്കഥകൾ | Podcast
അപ്പുണ്ണിയും അനുജത്തി അമ്മിണിയും ഉമ്മറത്ത് ഇരുന്ന് കളിക്കുകയായിരുന്നു. ഇതിനിടെ അപ്പുണ്ണി വേഗം ഓടി അടുക്കളയിൽ എത്തി. കൽക്കണ്ടം നിറച്ച കുപ്പിയുമായി തിരിച്ചെത്തി.മഞ്ചാടി വാരി സഞ്ചിയിൽ നിറച്ചുകൊണ്ടിരുന്ന അമ്മിണിക്കുട്ടി മഞ്ചാടി സഞ്ചി താഴെ വെച്ചിട്ട് ചിണുങ്ങി കൊണ്ട് അപ്പുണ്ണിയേട്ടനോട് ചോദിച്ചു - അപ്പുണ്ണിയേട്ടാ ഒരു കൽക്കണ്ട കഷ്ണം തരാമോ ?
കേൾക്കാം മാതൃഭൂമി പോഡ്കാസ്റ്റിൽ മിന്നാമിന്നിക്കഥകൾ..
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്
Content Highlights: Features a charming story about siblings Appunni and Amminikutty, Part of the popular Minnaaminni Kathakal podcast series, Engaging audio content designed specifically for children in Malayalam
7 AUG 2026 · സൂത്രശാലിയായ കുരങ്ങൻ ആയിരുന്നു ചിങ്കൻ കുരങ്ങൻ ചിങ്കൻ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്റെ ചങ്ങാതിമാരെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തും കാട്ടിലെ എല്ലാ മൃഗങ്ങൾക്കും ചിങ്കനെ വലിയ ഇഷ്ടമായിരുന്നു.
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്
Content Highlights:
Features the clever character Chinkan the monkey., Teaches a moral lesson about outsmarting bullies., Professional voice narration by RJ Achoo, mixing by Sundar S., Written by Ramesh Chandravarma R.
3 AUG 2026 · കാട്ടിൽ പെട്ടെന്നാണ് പെരുമഴ പെയ്തു തുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചോട്ടിൽ കേറി നിന്നു. പക്ഷേ, നേരം കുറെ ആയിട്ടും മഴ തോർന്നതേ ഇല്ല.
പാവം മുയലുണ്ണി കുഞ്ഞല്ലേ. കുറെ നേരം അമ്മയെ കാണാതിരുന്നാൽ അവന് സങ്കടം ആവില്ലേ?
ഇനി കേൾക്കൂ മിന്നാമിന്നിക്കഥകൾ
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്
1 AUG 2026 · ഇടവപ്പാതി മഴക്കാലത്ത് ഒരു ദിവസം അപ്പുണ്ണിയും അനുജത്തി അമ്മിണിയും സ്കൂൾ വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ എന്താ കണ്ടത് എന്നറിയാമോ?ദാ മുറ്റത്ത് ഒരു പാവം കുഞ്ഞാറ്റക്കുരുവി കൂടുണ്ടാക്കാൻ ആയിട്ട് പണിപ്പെടുന്നു. ദൂരെ എവിടെയോ നിന്ന് നാരുകളും ചകിരിയും പഞ്ഞിയും കുഞ്ഞി ചുള്ളി കമ്പുകളും തൻറെ കുഞ്ഞി കൊക്കിൽ ഒതുക്കി പലവട്ടം പറന്നു വന്നു കൂടുണ്ടാക്കുക ആയിരുന്നു പാവം കുഞ്ഞാറ്റക്കിളി.
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ ശബ്ദമിശ്രണം : സുന്ദർ എസ്
Content Highlights:
A story about empathy and helping others in nature., Introduces children to the concept of the monsoon season (Idavapathi)., Encourages children to observe nature and wildlife., Interactive storytelling format with a call to action for voice messages., Features a moral lesson on kindness and growth.
27 JUL 2026 · അപ്പുക്കുട്ടൻ ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിൽ എല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാൻ ഓടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ ഒക്കെ തുരത്തും.
പ്രൊഡ്യൂസർ & ഹോസ്റ്റ് : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : സുന്ദർ എസ്
A mischievous boy named Appukuttan learns the value of freedom., The story illustrates the sadness of keeping a bird in a cage., Appukuttan realizes his mistake after getting locked inside his own home., Encourages empathy and kindness towards animals in children.
24 JAN 2026 · ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരേയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്ന് വലഞ്ഞു നടക്കുവായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. അയ്യടാ ഉഗ്രൻ പഴക്കുല. മിട്ടു ആന തുമ്പിക്കയ്യിലെ പഴക്കുല എടുത്ത് കാട്ടിലൂടെ നടന്നു. അപ്പോ മിന്നുകാക്ക അതുവഴി വന്നു. മിട്ടുവിന്റെ കയ്യിലെ പഴക്കുല കണ്ടതും മിന്നുകാക്ക ചോദിച്ചു. മിട്ടുക്കുട്ടാ പുന്നാരെ നല്ല വിശപ്പാണയ്യോ തന്നീടാമോ നീ വേഗം തിന്നാനായി നല്ല പഴം. അതിനെന്താ മിട്ടുകുലയിൽ നിന്നും ഒരു ഉഗ്രൻ പഴം ഉരിഞ്ഞ് മിന്നുകാക്കയ്ക്ക് നൽകി. കഥ: ലജീഷ് വേലൂർ. അവതരണം:ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
19 JAN 2026 · ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവക്ക് എത്ര എത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ. മിഴി ചിമ്മി പാട്ടു പാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ കറക്കിവിട്ടാൽ പറക്കുന്ന പമ്പരം കൈ കൊട്ടിയാൽ തുള്ളി ചാടുന്ന തവളകുട്ടൻ അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കളിപ്പാട്ടങ്ങൾ ഒരിടത്തുണ്ടൊരു കുഞ്ഞാവ ഇത്തിരിയുള്ളൊരു കുഞ്ഞാവ കുഞ്ഞാവക്ക് കളിച്ചീടാൻ ഒത്തിരിയുണ്ട് കളിപ്പാട്ടം. ഒരു ദിവസം കൈ കൊട്ടിയ തുള്ളിച്ചാടുന്ന തവളക്കുട്ടനെ കുഞ്ഞുവാവയുടെ കയ്യിന്ന് അബദ്ധത്തിൽ മുറ്റത്ത് വീണുപോയി. മുറ്റത്ത് കൂട്ടിക്കിടന്ന ടിപ്പൻ പട്ടി മുരണ്ടുകൊണ്ട് ആ വഴി വന്നത് അപ്പോഴാണ്. ടിപ്പൻ മൂക്കുകൊണ്ട് തവളകുട്ടനെ ഒന്ന് മുട്ടി നോക്കി. ടിപ്പന്റെ മുട്ടൻ വാലും കൂർത്ത പല്ലുകളും ഒക്കെ കണ്ട് തവളകുട്ടൻ ഭയന്നുപോയി പേടിച്ചുപോയി പെട്ടെന്ന് ടിപ്പൻ വായ തുറന്ന് തവളകുട്ടനെ കടിച്ചെടുത്തു. തവളക്കുട്ടൻ പേടിച്ചു നിലവിളിച്ചു. കഥ: പ്രവീണ. അവതരണം: ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
16 JAN 2026 · പാപ്പി ചേട്ടന് ഉഗ്രൻ ഒരു പച്ചക്കറി തോട്ടം ഉണ്ട്. അവിടെ തടിച്ചു ഉരുണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു. കുട്ടപ്പൻ എന്നായിരുന്നു അവന്റെ പേര്. മറ്റു തണ്ണിമത്തങ്ങകളെക്കാൾ തടിയുള്ള അവനെ എല്ലാവരും കളിയാക്കും. തൊട്ടടുത്ത വള്ളിയിലെ തക്കാളിക്കുട്ടന്മാരാണ് അതിന് ഏറ്റവും മുന്നിൽ. പരിഹാസം കേട്ട് കേട്ട്, എന്ന് വെച്ചാൽ പരിഹാസം എന്ന് പറഞ്ഞാൽ കളിയാക്കൽ, കളിയാക്കൽ കേട്ട് കേട്ട് തണ്ണിമത്തൻ കുട്ടപ്പന് മടുത്തു. അങ്ങനെ അവൻ വ്യായാമം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രാവിലെ അവൻ നേരത്തെ ഉണർന്ന് തടി കുറക്കാൻ വ്യായാമങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി.കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം. ആർ.ജെ.അച്ചു.ശബ്ദമിശ്രണം:എസ്.സുന്ദർ.പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
12 JAN 2026 · അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു...
Malayalam bed time stories for kids
Malayalam bed time stories for kids
Information
| Author | Mathrubhumi |
| Organization | Mathrubhumi |
| Categories | Kids & Family |
| Website | - |
| webadmin@mpp.co.in |
Copyright 2026 - Spreaker Inc. an iHeartMedia Company